Friday, 7 October 2011

THATTUKADA


ട്ടുകട 
നക്ഷത്ര ഹോട്ടലില്‍  
കീശയില്‍
പണമുണ്ടായാല്‍ 
മാത്രം പോര 
നമ്മുടെ  
ഓരോ ചുവടും 
ശ്രദ്ധിക്കണം 
വസ്ത്രം 
നടത്തം 
കത്തി 
മുള്ള് 
ടിഷ്യു പേപ്പര്‍ 
ചിലസ്ഥലങ്ങളില്‍ 
ഷൂസ് ധരിക്കണം 
വെയിട്ടെരോടുള്ള 
മന്നെഴ്സ് 
എല്ലാം നല്ല ശ്രദ്ധ വേണം 
തട്ടുകടയിലോ 
മൂന്നിലൊന്നു 
വിത്തൌട്ട് 
എന്ന് 
ഉറക്കെ വിളിച്ചു പറയാം 
പുട്ടില്‍ ഉപ്പു കൂടിയല്ലോ
മീന്‍ കറി നന്നായിട്ടുണ്ട്
വെള്ളത്തിനു നല്ല ചൂട് വേണം 
ചില്ലറ തികയില്ല.
അമ്പതുപയിസ നാളെ തരാം
ശരി മാഷേ 
കാണാം 
ശരി. 

കടപ്പാട് :തട്ടുകടബ്ലോഗ് 

Saturday, 1 October 2011

FAITH

വിശ്വാസം 
വിശ്വാസിക്ക് 
എന്തും 
വിശ്വസിക്കാം
മരണമില്ലെന്ന്
മരണാനന്തരം 
കണ്ടുമുട്ടാമെന്നു
മരിച്ചവര്‍ 
ഉയിര്തെഴുന്നെല്‍കുമെന്നു
നരകാഗ്നിയില്‍ വെന്തുരുകുമെന്നു
മുടിനാരില്‍ പാലം കടക്കുമെന്ന്
മദ്യവും മദിരക്ഷിയുമുള്ള 
സ്വര്‍ഗത്തില്‍ 
നീരാടമെന്നു
സാക്ഷാല്‍ ദൈവത്തെ 
നേരില്‍ 
കാണാമെന്നു
പാമ്പായോ പറവയായോ 
പുനര്‍ജനിക്കുമെന്ന്
ബ്രഹ്മത്തില്‍ 
വിലയിക്കുമെന്നു
അങ്ങിനെ എന്തും
വിശ്വാസം 
അതാണല്ലോ എല്ലാം


Thursday, 29 September 2011

thamasa തമാശ: Slaughter

thamasa തമാശ: Slaughter: ഹത്യ ഗുജറാത്തില്‍ ഗോഹത്യ മാത്രമല്ല ഗോക്കളെ കൊണ്ടുപോകുന്നതുപോലും നിരോധിച്ചു പകരം നരഹത്യ നടക്കുമെന്ന...

celebrity syndrome

സെലിബ്രിടി സിന്ദ്രോം 
ചില നേതാക്കന്മാര്‍ക്ക് 
മാത്രം ബാദിച്ച രോഗമെന്നാണ് 
ഞാന്‍ കരുതിയത്‌ 
ഇപ്പോള്‍ 
ലിബ്നിസ്സിനെക്കുരിച്ചു 
ബെട്രന്ദ് റസെല്‍ എഴുതിയ 
പുസ്തകം വായിച്ചപ്പോള്‍ 
ലിബ്നിസ് അദ്ദേഹത്തിന്റെ സമയവും 
ബുദ്ധിയും വലിയവരുടെ 
കൂടെ നടന്നു 
സ്വന്തം പ്രവര്‍ത്തി 
ദുര്‍ബലമാക്കിയെന്നു 
റസ്സേല്‍ കുറ്റപ്പെടുത്തുന്നു. 

Tuesday, 27 September 2011

idyllic happiness


                 ഗ്രാമ്യ മോഹം
ഗ്രാമത്തെ ഓര്‍ത്തു
നദികളെ ഓര്‍ത്തു
വയലും പാടവും ഓര്‍ത്തു
നെല്ലും കപ്പയുമോര്‍ത്തു
അവര്‍
നഗരങ്ങളിലെത്തി
കഥകളെഴുതി
സിനിമ പിടിച്ചു
പാട്ടുപാടി
അവാര്‍ഡുകള്‍
വാങ്ങി
പണവും
പത്രാസുമായി
ഇപ്പോഴുമവര്‍
ഗ്രാമത്തെ
ഓര്‍ത്തു
മലയാളത്തെ
ഓര്‍ത്തു
മലയാളമറിയാത്ത
സ്വന്തം
മക്കളെ ഓര്‍ത്തു
പാടിക്കൊണ്ടേ
ഇരിക്കുന്നു
അവരുടെ
വിതുമ്മല്‍  കണ്ടു
ഗ്രാമം
തിരിച്ചുവരുന്നു
പുഴകളും
വയലും
നെല്ലും
ചേമ്പും
ചേനയും
തിരിച്ചുവരുന്നു

Slaughter


                                ഹത്യ
ഗുജറാത്തില്‍
ഗോഹത്യ
മാത്രമല്ല
ഗോക്കളെ
കൊണ്ടുപോകുന്നതുപോലും
നിരോധിച്ചു
പകരം
നരഹത്യ
നടക്കുമെന്നതിനാല്‍
ഊര്‍ജ
സംരക്ഷണ
നിയമം
മറ്റെണ്ടാതില്ല

public property


പൊതുമുതല്‍
എന്തിനാണ് പൊതുമുതല്‍ നശിപ്പിക്കുന്നതെന്ന്  ചിലര്‍.
സ്വന്തം മുതല്‍ ആരെങ്കിലും നശിപ്പിക്കുമോ ?
പൊതുമുതല്‍ സ്വന്തം മുതലായി മാറാത്ത കാലത്തോളം
ഇത് സംഭവിക്കും.
ഇറോസ് മാത്രമല്ല താന്‍റോസും
മനുഷ്യന്റെ ഭാഗമാണെന്നു
stekel
കോട്ടകൊത്തളങ്ങള്‍
ചിലപ്പോഴെങ്കിലും
തകരണ്ടേ
പ്രകൃതി പോലും
അങ്ങിനെയാണ്
എല്ലാ ഊര്‍വരതയും
തരുന്ന
പ്രകൃതി
ചിലപ്പോള്‍
കൊടുങ്കാറ്റായി
വെള്ളപ്പൊക്കമായി
സുനാമിയായി
എല്ലാം
തകര്‍ക്കുന്നു.
ചരിത്രം
നിശ്ചലമാവില്ല.