Saturday, 1 October 2011

FAITH

വിശ്വാസം 
വിശ്വാസിക്ക് 
എന്തും 
വിശ്വസിക്കാം
മരണമില്ലെന്ന്
മരണാനന്തരം 
കണ്ടുമുട്ടാമെന്നു
മരിച്ചവര്‍ 
ഉയിര്തെഴുന്നെല്‍കുമെന്നു
നരകാഗ്നിയില്‍ വെന്തുരുകുമെന്നു
മുടിനാരില്‍ പാലം കടക്കുമെന്ന്
മദ്യവും മദിരക്ഷിയുമുള്ള 
സ്വര്‍ഗത്തില്‍ 
നീരാടമെന്നു
സാക്ഷാല്‍ ദൈവത്തെ 
നേരില്‍ 
കാണാമെന്നു
പാമ്പായോ പറവയായോ 
പുനര്‍ജനിക്കുമെന്ന്
ബ്രഹ്മത്തില്‍ 
വിലയിക്കുമെന്നു
അങ്ങിനെ എന്തും
വിശ്വാസം 
അതാണല്ലോ എല്ലാം


No comments:

Post a Comment