മലയാളത്തിലെ വലിയൊരു തമാശ വൈക്കം മുഹമ്മദ് ബഷീറാണ് പറഞ്ഞത്. ഒന്നും ഒന്നും കൂട്ടിയ ഉമ്മിണി ബലിയ ഒന്ന്. തമാശകളിലെ ദര്‍ശനവും ദര്‍ശനങ്ങളിലെ തമാശയും നമുക്ക് ഊര്‍ജം പകരട്ടെ.
Thursday, 29 September 2011
thamasa തമാശ: Slaughter
thamasa തമാശ: Slaughter: ഹത്യ ഗുജറാത്തില്‍ ഗോഹത്യ മാത്രമല്ല ഗോക്കളെ കൊണ്ടുപോകുന്നതുപോലും നിരോധിച്ചു പകരം നരഹത്യ നടക്കുമെന്ന...
celebrity syndrome
സെലിബ്രിടി സിന്ദ്രോം
ചില നേതാക്കന്മാര്‍ക്ക്
മാത്രം ബാദിച്ച രോഗമെന്നാണ്
ഞാന്‍ കരുതിയത്
ഇപ്പോള്‍
ലിബ്നിസ്സിനെക്കുരിച്ചു
ബെട്രന്ദ് റസെല്‍ എഴുതിയ
പുസ്തകം വായിച്ചപ്പോള്‍
ലിബ്നിസ് അദ്ദേഹത്തിന്റെ സമയവും
ബുദ്ധിയും വലിയവരുടെ
കൂടെ നടന്നു
സ്വന്തം പ്രവര്‍ത്തി
ദുര്‍ബലമാക്കിയെന്നു
റസ്സേല്‍ കുറ്റപ്പെടുത്തുന്നു.
Tuesday, 27 September 2011
idyllic happiness
ഗ്രാമ്യ മോഹം
ഗ്രാമത്തെ ഓര്‍ത്തു
നദികളെ ഓര്‍ത്തു
വയലും പാടവും ഓര്‍ത്തു
നെല്ലും കപ്പയുമോര്‍ത്തു
അവര്‍
നഗരങ്ങളിലെത്തി
കഥകളെഴുതി
സിനിമ പിടിച്ചു
പാട്ടുപാടി
അവാര്‍ഡുകള്‍
വാങ്ങി
പണവും
പത്രാസുമായി
ഇപ്പോഴുമവര്‍
ഗ്രാമത്തെ
ഓര്‍ത്തു
മലയാളത്തെ
ഓര്‍ത്തു
മലയാളമറിയാത്ത
സ്വന്തം
മക്കളെ ഓര്‍ത്തു
പാടിക്കൊണ്ടേ
ഇരിക്കുന്നു
അവരുടെ
വിതുമ്മല്‍ കണ്ടു
ഗ്രാമം
തിരിച്ചുവരുന്നു
പുഴകളും
വയലും
നെല്ലും
ചേമ്പും
ചേനയും
തിരിച്ചുവരുന്നു
Slaughter
ഹത്യ
ഗുജറാത്തില്‍
ഗോഹത്യ
മാത്രമല്ല
ഗോക്കളെ
കൊണ്ടുപോകുന്നതുപോലും
നിരോധിച്ചു
പകരം
നരഹത്യ
നടക്കുമെന്നതിനാല്‍
ഊര്‍ജ
സംരക്ഷണ
നിയമം
മറ്റെണ്ടാതില്ല
public property
പൊതുമുതല്‍
എന്തിനാണ് പൊതുമുതല്‍ നശിപ്പിക്കുന്നതെന്ന് ചിലര്‍.
സ്വന്തം മുതല്‍ ആരെങ്കിലും നശിപ്പിക്കുമോ ?
പൊതുമുതല്‍ സ്വന്തം മുതലായി മാറാത്ത കാലത്തോളം
ഇത് സംഭവിക്കും.
ഇറോസ് മാത്രമല്ല താന്‍റോസും
മനുഷ്യന്റെ ഭാഗമാണെന്നു
stekel
കോട്ടകൊത്തളങ്ങള്‍
ചിലപ്പോഴെങ്കിലും
തകരണ്ടേ
പ്രകൃതി പോലും
അങ്ങിനെയാണ്
എല്ലാ ഊര്‍വരതയും
തരുന്ന
പ്രകൃതി
ചിലപ്പോള്‍
കൊടുങ്കാറ്റായി
വെള്ളപ്പൊക്കമായി
സുനാമിയായി
എല്ലാം
തകര്‍ക്കുന്നു.
ചരിത്രം
നിശ്ചലമാവില്ല.
FAST
നോമ്പ് തുറ
നബി ഒരു കാരക്ക കൊണ്ട്
നോമ്പ് തുറന്നു
ഇപ്പോള്‍
എണ്ണിയാല്‍ ഒടുങ്ങാത്ത
പലഹാരങ്ങള്‍
മൂന്ന് തരം
ജ്യൂസ്
രണ്ടുതരം
ബിരിയാണി
പലതരം
മത്സ്യം
മാംസം
ആവശ്യക്കാര്‍ക്ക്
മാത്രം
പിന്നണിയില്‍
പൈന്റും
ദാരിദ്ര്യവും
പട്ടിണിയും
ഓര്‍ത്തോര്‍ത്തു
ദുഃഖം
സഹിക്കാതെ
സലാം ചൊല്ലി
പിരിഞ്ഞു
പോകുന്നു
പരലോകത്തും
ഇതെല്ലം
കിട്ടുമല്ലോ!
fever
പനി FEVER AND CENTER
കേരളീയര്‍ ഭാഗ്യവാന്മാര്‍.നമുക്ക് പനി പിടിച്ചാല്‍ ഡല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാര്‍ വരും. കേരളം മുഴുവന്‍ അവര്‍ സന്ദര്‍ശിച്ചു രോഗികളെ പരിശോധിക്കും. മരുന്നോ കിടക്കയോ ഡോക്ടറോ അല്ല നമുക്കവശ്യ മെന്നു അവര്കറിയാം. ഇതൊരു മരണവീടയതുകൊണ്ട് നമുക്ക് അവരുടെ ആശ്വാസവചനങ്ങള്‍ മതിയല്ലോ. ഹ ഭാഗ്യം!
Monday, 26 September 2011
spectral love മരിക്കാത്ത സ്നേഹം
കെ ടി ഗോവിന്ദന്‍ നംബിയാര്‍
എന്‍റെ ബാപ്പ എനിക്ക് പതിനഞ്ചു വയസ് മാത്രമുള്ളപ്പോള്‍ മരിച്ചു. അക്കാലത്തു ഞാന്‍ പള്ളിയില്‍ പോകുമായിരുന്നു. ഒരുദിവസം ഉച്ചക്ക് പള്ളിയില്‍ ആരുമില്ലാത്ത സമയം. ഞാന്‍ ഒന്നാം നിലയില്‍ നിന്നും താഴെ റോഡിലേക്ക് നോക്കുകയായിരുന്നു. കുടയും ചൂടി ജുബ്ഭ ധാരിയായ കെ. ടി ഗോവിന്ദന്‍ നംബിയാര്‍ പള്ളി പറമ്പിലേക്ക് കയറി. ബാപ്പയുടെ കബരിടതിലേക്ക് നടന്നു. കുറച്ചു സമയം അവിടെ നിന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹം എന്നെ കണ്ടില്ല. കണ്ടത് എന്റെബപ്പയെ മാത്രം. ഇടയ്ക്കിടെ വീട്ടില്‍ വരുന്ന കെ ടി യുടെ മരനാ നന്തര ബന്ധം എന്നെ വിസ്മയിപ്പിച്ചു. സ്നേഹത്തിനു മരണമില്ലെന്ന് പുസ്തകം വായിക്കാതെ തന്നെ അന്ന് മുതല്‍ ഞാന്‍ പഠിച്ചു.
പി കെ
Sunday, 25 September 2011
ദരിദ
കാന്‍സര്‍ രോഗിയായി കഴിയുമ്പോളും വിദ്ധ്യാര്‍ത്തികളുടെ പ്രബന്ദങ്ങള്‍ തിരുത്തിക്കൊണ്ട് ജീവിച്ചു. കഠിനമായ ദാര്‍ശനിക ഭാഷയില്‍ എഴുതിയപ്പോഴും വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്നേഹിച്ചു. കാലം സന്ധി തെറ്റിയപ്പോള്‍ അപനിര്‍മാണം സന്ധി വിളക്കിചെര്തെന്നു വിപ്ലവകാരിയും ദാര്‍ശനികനുമായ ആന്റോ നിയോ നെഗ്രി. മുമ്പ് നമ്മള്‍ കര്‍മം ചെയ്യാം, ഫലം ഇച്ചിക്കെരുതെന്നു പറഞ്ഞു. ഇപ്പോള്‍ നമുക്ക് കര്‍മവും വേണ്ട. കര്‍മവും ഫലവും വേണ്ട , എല്ലാം ലളിതം, മാളും മാമാങ്കവും അനുഗ്രഹിക്കട്ടെ.
പി കെ
sathyam
സത്യം
സത്യം എപ്പോഴും ജയിക്കണമെന്നില്ല. എങ്കിലും എന്നെങ്കിലും സത്യം പുറത്തുവരും. സത്യം സത്യമാവുന്നത് ജയിക്കുന്നതുകൊണ്ടല്ല, സത്യം കളവില്‍നിന്നും വെരിട്ടുനില്‍ക്കുന്നതുകൊണ്ടാണ്. സത്യം ജയിക്കുമെങ്കില്‍ പണ്ടേ ലോകം നന്നവേണ്ടാടതയിരുന്നു. സത്യം ജയിക്കുന്നത് സത്യം തിരിച്ചറിയാന്‍ സന്ദര്‍ഭം കിട്ടുമ്പോഴാണ്. ചിലപ്പോള്‍ പണം ജയിക്കും, ചിലപ്പോള്‍ അധികാരം ജയിക്കും, ചിലപ്പോള്‍ ജനം ജയിക്കും. ജയിക്കുന്നവരാണ് സത്യമെന്ന് നാം കരുതും.
പി കെ
let them bark
കുരക്കട്ടെ
ഞാന്‍ ആനയരയില്‍ താമസിക്കുമ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ പട്ടികള്‍ കുരച്ചുകൊണ്ടേ ഇരിക്കും. ഞാനാണെങ്കില്‍ ഒന്‍പതിന് ശേഷമാണു എഴുത്തും വായനയും തുടങ്ങുക. ആദ്യമൊക്കെ ദ്വേഷ്യം വരുമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കത് പരിചയമായി. ഒരിക്കലും ഞാന്‍ പട്ടികളെ വെറുക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. പാവങ്ങള്‍ കുരക്കുന്നതുകൊണ്ടാണ് നിലനില്‍ക്കുന്നത്.എന്റെ ജോലിയും തുടര്‍ന്നുകൊണ്ടേ ഇരുന്നു.
പി.കെ.
Subscribe to:
Posts (Atom)