Tuesday, 27 September 2011

FAST


  നോമ്പ് തുറ
നബി ഒരു കാരക്ക കൊണ്ട്
 നോമ്പ് തുറന്നു
ഇപ്പോള്‍
എണ്ണിയാല്‍ ഒടുങ്ങാത്ത
പലഹാരങ്ങള്‍
മൂന്ന് തരം
ജ്യൂസ്‌
രണ്ടുതരം
ബിരിയാണി
പലതരം
മത്സ്യം
മാംസം
ആവശ്യക്കാര്‍ക്ക്
മാത്രം
പിന്നണിയില്‍
പൈന്റും
ദാരിദ്ര്യവും
പട്ടിണിയും
ഓര്‍ത്തോര്‍ത്തു
ദുഃഖം
സഹിക്കാതെ
സലാം ചൊല്ലി
പിരിഞ്ഞു
പോകുന്നു
പരലോകത്തും
ഇതെല്ലം
കിട്ടുമല്ലോ!

No comments:

Post a Comment