Monday, 26 September 2011

spectral love മരിക്കാത്ത സ്നേഹം


                        കെ ടി ഗോവിന്ദന്‍ നംബിയാര്‍
എന്‍റെ ബാപ്പ എനിക്ക് പതിനഞ്ചു  വയസ് മാത്രമുള്ളപ്പോള്‍ മരിച്ചു. അക്കാലത്തു ഞാന്‍ പള്ളിയില്‍ പോകുമായിരുന്നു. ഒരുദിവസം ഉച്ചക്ക് പള്ളിയില്‍ ആരുമില്ലാത്ത സമയം. ഞാന്‍ ഒന്നാം നിലയില്‍ നിന്നും താഴെ റോഡിലേക്ക് നോക്കുകയായിരുന്നു. കുടയും ചൂടി ജുബ്ഭ ധാരിയായ കെ. ടി ഗോവിന്ദന്‍ നംബിയാര്‍ പള്ളി പറമ്പിലേക്ക് കയറി. ബാപ്പയുടെ കബരിടതിലേക്ക് നടന്നു. കുറച്ചു സമയം അവിടെ നിന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹം എന്നെ കണ്ടില്ല. കണ്ടത് എന്റെബപ്പയെ മാത്രം. ഇടയ്ക്കിടെ വീട്ടില്‍ വരുന്ന കെ ടി യുടെ മരനാ നന്തര ബന്ധം എന്നെ വിസ്മയിപ്പിച്ചു. സ്നേഹത്തിനു മരണമില്ലെന്ന് പുസ്തകം വായിക്കാതെ തന്നെ അന്ന് മുതല്‍ ഞാന്‍ പഠിച്ചു.
പി കെ

2 comments:

  1. സർ,
    ഇന്നത്തെ തലമുരക്ക്‌ വായിച്ചെങ്കിലും ഇങ്ങനെയുള്ള അറിവ് വളരെ നല്ലതാണ്. പ്രതീക്ഷയോടെ...

    ReplyDelete
  2. Dear
    Thank you very much. Just started since I sleep late.
    lovingly
    pkp

    ReplyDelete